09:00pm 13 May 2026
NEWS
ലൂർദ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
13/05/2026  06:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനാഘോഷ പരിപാടികളും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും      ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. അനൂഷ വർഗ്ഗീസ്, ഡോ. സന്തോഷ് ജോൺ എബ്രഹാം, വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഡോ. പോൾ പുത്തൂരാൻ എന്നിവർ സമീപം.

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനാഘോഷ പരിപാടികളും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് പ്രതീക്ഷ നൽകുന്ന ഇടമാണ് ആശുപത്രിയെന്നും ആ അർത്ഥത്തിൽ ലൂർദ് ആശുപത്രി അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു.ഓരോ രോഗിയെയും നമ്മുടെ അതിഥിയാണെന്ന മനോഭാവത്തോടെ വേണം ആശുപത്രികൾ പരിചരിക്കേണ്ടതെന്നും മാനവികതയും ദൈവികതയും അതിനൂതന ചികിത്സ സൗകര്യങ്ങളും സമന്വയിക്കുമ്പോഴാണ് ആരോഗ്യപരിചരണം ഫലപ്രദമാകുന്നതെന്നും ലൂർദ് ആശുപത്രി അങ്ങിനെയുള്ള ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ലൂർദ് ആശുപത്രിയുടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്  സംഘടിപ്പിച്ച ലഗാമെ 2024 ന് ലഭിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ലൂർദ്  ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീരയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഇൻറർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ, വേൾഡ് ബാങ്ക് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന എത്തിക്കൽ പ്രിൻസിപ്പിൾസ് ഇൻ ഹെൽത്ത് കെയർ (EPiHC) സിഗ്‌നേറ്ററി ആയി ലൂർദ് ആശുപത്രിയെ അംഗീകരിച്ചതിനുള്ള അംഗീകാരം ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ക്വാളിറ്റി സിസ്റ്റം ഓഫീസർ ശ്രീമതി ലിഡിയ മരിയ ടോം എന്നിവർ ജസ്റ്റിസിൽ നിന്നും ഏറ്റുവാങ്ങി. ലൂർദ് ആശുപത്രിയുടെ  വിഷൻ 2026പദ്ധതി ലൂർദ് കെയർ 360 യുടെ ഭാഗമായി  പുതുതായി ആരംഭിക്കുന്ന ശ്വാസം, ഉടൻ കരുതൽ , സേവ് ലൈഫ് 10K CPR ട്രെയിനിങ്ങ്, പ്രാണ, കവചം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും  ജസ്റ്റിസ് നിർവഹിച്ചു.   വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ.പോൾ  പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം , ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ്, ഡോ. റോജോ ജോയ്, എച്ച് ആർ മാനേജർ അന്ന സിജി ജോർജ് എന്നിവർ സംസാരിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ  കീഴിൽ കൂടുതൽ കാലം സേവനം ചെയ്ത നഴ്സുമാരെ അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൻ്റെ ഭാഗമായി ആദരിച്ചു. കലാ സന്ധ്യയോടുകൂടി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img